വേനലവധി കുറച്ചെന്ന വ്യാജ ഉത്തരവ്; ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

MARCH 26, 2026, 5:34 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം ആയി വെട്ടിക്കുറച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകിയാണ് നേരിട്ട് പരാതി സമര്‍പ്പിച്ചത്.

അതേസമയം സെക്രട്ടറിയുടെ പേരും വിലാസവും ദുരുപയോഗം ചെയ്ത് വ്യാജ ഉത്തരവ് തയ്യാറാക്കി പ്രചരിപ്പിച്ചതായാണ് കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണിതെന്ന് ആണ് വകുപ്പ് വിലയിരുത്തുന്നത്.

ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നിലവിലെ വേനലവധി ക്രമീകരണങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam