തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. തൃശൂർ കൊരട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോയി. രാത്രി മകൻ തന്നെയാണ് ജോയി രക്തത്തിൽ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്.
മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്