എടപ്പാളിൽ ലഹരി സംഘം വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; 3 പേർ അറസ്റ്റിൽ

MARCH 25, 2025, 12:00 AM

മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ട് പോയി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. വടിവാളുമായി വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

  പ്രായപൂര്‍ത്തി ആവാത്ത ഒരാള്‍ ഉള്‍പ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍(18) തുടങ്ങിയവരാണ് അറസ്റ്റിലായത്.

കുറ്റിപ്പാല സ്വദേശിയായ 18കാരനോട് സംഘം സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ നമ്പര്‍ ചോദിച്ചു. നമ്പര്‍ ഇല്ല എന്ന് പറഞ്ഞതോടെ കയ്യില്‍ കരുതിയ വടിവാള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam