ഡോ. ഉഷാ ടെെറ്റസിനെ അസാപ്പ് കേരള സിഎംഡി സ്ഥാനത്ത് നിന്നും മാറ്റി

JUNE 19, 2026, 9:26 AM

തിരുവനന്തപുരം: ഡോ. ഉഷാ ടെെറ്റസിനെ അസാപ്പ് കേരള സിഎംഡി സ്ഥാനത്ത് നിന്നും മാറ്റി.ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റേതാണ് നടപടി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിച്ചവരുടെ പുനർ നിയമനം പരിശോധിക്കാനാണ് സർക്കാരിന്‍റെ നീക്കം.

ചീഫ് സെക്രട്ടറിയുടെ എതി‍ർപ്പ് തള്ളി ഉഷ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപ്പിനെ കമ്പനിയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 2021 ല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉഷ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്. 

ഉഷയെ വീണ്ടും സ്ഥാനത്തേക്ക് നിയമിച്ച കഴിഞ്ഞ സർക്കാരിൻ്റെ ഉത്തരവ് അസാധുവാക്കി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.അതേസമയം, നിയമനം അസാധുവാക്കിയതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് പകരം ചുമതലയും നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam