തിരുവനന്തപുരം : ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടർ അഭിഷോയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു,
വരുന്ന 19 ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി വിദ്യാർത്ഥിനിയായ ഭാര്യ നിമിഷയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വരാൻ ഇരുന്നത്.
പഠനത്തിൽ ഏറെ മിടുക്കനായ മകൻ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും കുടുംബത്തിലില്ലെന്ന് ഡോ. അഭിഷോയുടെ അച്ഛൻ ഡേവിഡ് പറഞ്ഞു.
വെള്ളിയാഴ്ച്ച രാവിലെ പത്തു മണിയോടെയാണ് അഭിഷോയെ ഹോസ്റ്റലിലെ 25 ആം മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഡ്യൂട്ടി സമയമായിട്ടും അഭിഷോ അനസ്തേഷ്യ ഡിപ്പാർട്മെന്റിൽ എത്തിയിരുന്നില്ല.
തുടർന്ന് വകുപ്പ് മേധാവി ഡോ. സതീഷ് കുമാറിന്റെ നിർദേശത്തെത്തുടർന്ന് ജീവനക്കാർ അന്വേഷിച്ച് മുറിയിലെത്തുകയായിരുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ അഭിഷോ കിടക്കയിൽ മരിച്ച നിലയിലായിരുന്നു. അഭിഷോ ഉപയോഗിച്ച മരുന്നും സിറിഞ്ചും മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
