നായ കുറുകെ ചാടി; ദമ്പതിമാർ സഞ്ചരിച്ച ബൈക്ക് അപകത്തിൽ പെട്ടു; യുവതിക്ക് ദാരുണാന്ത്യം 

JULY 19, 2026, 1:21 AM

കൊച്ചി: റോഡിന് കുറുകെ നായ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി (46) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 7.55ഓടെ ഭർത്താവ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റോഡിന് കുറുകെ നായ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം മറിഞ്ഞ് ഷിനി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

അപകടത്തിൽ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഷിനിയെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

vachakam
vachakam
vachakam

മകൻ: കാർത്തിക്.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആലുവ എടത്തല ശ്മശാനത്തിൽ സംസ്കാരം നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam