പത്തനംതിട്ട: വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക വിമര്‍ശനം. നായയുമായി ആശുപത്രിയിലെത്തിയ ചിത്രം പുറത്ത് വന്നതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയായ ഡോക്ടര്‍ ദിവ്യ രാജനെതിരെയാണ് വിമര്‍ശനം.
അവധി ദിനമായതിനാല്‍ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി താന്‍ ഓഫീസില്‍ കയറിയതാണെന്നും സൂപ്രണ്ടില്‍ നിന്ന് അനുമതി നേടിയിരുന്നുവെന്നും ദിവ്യ രാജന്‍ വിശദീകരിച്ചു.
വണ്ടിക്കുള്ളില്‍ നായയെ ഇരുത്തി വരാന്‍ സാധിക്കാത്തതിനാലാണ് താന്‍ നായയെ പുറത്ത് കൊണ്ടു വന്നതെന്നും ദിവ്യ കൂട്ടിചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്