അര്‍ജുനെ കണ്ടെത്താന്‍ സാധ്യമാകുന്നതെല്ലാം ചെയ്യണം; ദൗത്യസംഘം പിന്നോട്ടുപോകരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ് 

JULY 26, 2024, 3:50 PM

ഷിരൂര്‍: അര്‍ജുനെ കണ്ടെത്താന്‍ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും ചെയ്യണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദൗത്യസംഘവുമായി കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ കൂടിക്കാഴ്ച നടത്തും. ദൗത്യസംഘം നേരിടുന്ന പ്രയാസങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോകണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. ഷിരൂരില്‍ എത്തിയ മന്ത്രി റിയാസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദന്മാര്‍ക്ക് വെള്ളത്തില്‍ ചാടി പരിശോധിക്കുന്നതിന് പരിമിധികളുണ്ട്. അവരുടെ നിലപാടും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എങ്കിലും ഒരു തരത്തിലും ദൗത്യ സംഘം പിറകോട്ട് പോകരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അത് യോഗത്തില്‍ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam