ദിവാകരന്റെ മീൻ പരാമർശം: പിണറായി ഭക്ഷണം കഴിക്കാതെ പോയെന്ന പ്രചാരണം തെറ്റെന്ന് ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദ്

FEBRUARY 8, 2026, 11:38 PM

തിരുവനന്തപുരം: സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയൻ തങ്ങളുടെ വീട്ടിൽ ഭക്ഷണം കഴിക്കാതെ മടങ്ങിയെന്ന പ്രചാരണം തെറ്റാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ച ജീവ ആനന്ദ്, പിണറായി വിജയൻ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് സന്തോഷത്തോടെ മടങ്ങിയതെന്ന് പറഞ്ഞു. ഭക്ഷണത്തിനിടെ ആനത്തലവട്ടം ആനന്ദന്റെ ഭാര്യയെക്കുറിച്ച് ചോദിച്ച സംഭവവും അദ്ദേഹം ഓർമ്മപ്പെടുത്തി.

അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സി. ദിവാകരൻ പ്രതികരിച്ചു. തന്റെ പരാമർശം കൗതുകമായി കാണണമെന്നും വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വിവാദം ശക്തമായതോടെ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. ഭക്ഷണരുചി വ്യക്തിപരമായ കാര്യമാണെന്നും മത്സ്യത്തെ എ, ബി, സി ഗ്രേഡുകളായി തിരിക്കുന്നതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോരുത്തർക്കും വ്യത്യസ്തമായ ഭക്ഷണ ഇഷ്ടങ്ങൾ ഉണ്ടാകാമെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ദിവാകരന്റെ പരാമർശത്തിന് പിന്നാലെ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam