സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപണം; തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

NOVEMBER 15, 2025, 7:24 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ് - ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ.

തൃക്കണ്ണാപുരത്ത് മണ്ണ് മാഫിയക്കാരനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. ചെറുപ്പം തൊട്ടേ ആർഎസ്എസ് പ്രവർത്തകനായിട്ടും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതിൽ വളരെയധികം മനോവിഷമത്തിലാണ് എന്ന് കൂട്ടുകാർക്ക് അയച്ച സന്ദേശത്തിൽ ആനന്ദ് പറയുന്നുണ്ട്.തൻ്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും ഒറ്റ ആർഎസ്എസുകാരനെയോ ബിജെപിക്കാരനെയോ കാണാൻ അനുവദിക്കരുതെന്നും ആനന്ദ് കുറിച്ചിട്ടുണ്ട്.

"ഞാൻ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദം എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എൻ്റെ അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നു പോവുകയാണ്. കുടുംബം പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല", ആനന്ദ് കുറിപ്പിൽ പറഞ്ഞു.

vachakam
vachakam
vachakam

എൻ്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ജീവനൊടുക്കാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചതും. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർഥിച്ചുകൊണ്ട് നിർത്തുന്നു എന്നും ആനന്ദിൻ്റെ കുറിപ്പിൽ പറയുന്നു.





vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam