സജി ചെറിയാനുമായി നടത്തിയ ചർച്ച വിജയം: സിനിമാ സമരം പിൻവലിച്ചു

JANUARY 20, 2026, 3:56 AM

കൊച്ചി: നാളെ നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചതായി റിപ്പോർട്ട്. മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സാംസ്കാരിക വകുപ്പ് മന്ത്രി സംഘടനകൾക്ക് വിനോദനികുതിയിൽ ഇളവ് നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം ഒഴിവാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

ചർച്ചയിൽ സർക്കാർ സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ ന്യായമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിയേറ്ററുകളുടെ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയേറ്ററിലെ വൈദ്യുതി നിരക്ക് എന്നിവ സംബന്ധിച്ച വിഷയങ്ങൾ റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. 

വിനോദനികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവച്ചിരുന്നുവെങ്കിലും, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസിന്റെ അഭിപ്രായത്തിൽ, സംഘടനകൾ ആ നികുതി പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam