എറണാകുളം: ആരോഗ്യ പ്രശ്നം കാരണം പടികൾ കയറാൻ പറ്റാത്തതിനാൽ കോടതി മുറി താഴേക്ക് മാറ്റണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. പാലക്കാടുള്ള സീനിയർ അഭിഭാഷകന് വേണ്ടി കേസിലെ പ്രതികളാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
അതേസമയം അഭിഭാഷകൻ കേസിൻ്റെ വിചാരണ നടപടികളുടെ പകുതി ഭാഗം പൂർത്തിയാക്കിയിരുന്നതായും, പ്രമേഹമടക്കമുള്ള പ്രശ്നങ്ങൾ അഭിഭാഷകനുണ്ട് എന്നും പടികൾ കയറാൻ സാധിക്കുന്നില്ലെന്നും ആണ് പ്രതികൾ കോടതിയെ അറിയിച്ചത്.
എന്നാൽ പാലക്കാട് നടക്കുന്ന കേസിലെ വിചാരണ നടപടിക്കായി അഭിഭാഷകന് വേണ്ടി വീഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കാൻ ആണ് കോടതി നിർദേശം നൽകയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
