ശബരിമല യുവതി പ്രവേശനത്തെ എതിർക്കും; നിർണായക പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാർ

MARCH 2, 2026, 2:52 AM

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ എതിർക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം സംബന്ധിച്ച് പ്രതികരണവുമായി പ്രസിഡൻറ് കെ. ജയകുമാർ. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോർഡ് വിശദമായ ചര്‍ച്ച നടത്തിയെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിൽ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ബോർഡ് നിലപാട് അറിയിക്കുമെന്നും വിധിയെ എതിർക്കുമെന്നും കെ. ജയകുമാർ പറഞ്ഞു. വിശ്വാസികൾക്കൊപ്പമാണ് ബോർഡെന്നും ദേവസ്വം ബോർഡ് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020ൽ നൽകിയ സത്യവാങ്മൂലം അഭിഭാഷകന്റെ നിലപാടായിരുന്നുവെന്നും വ്യക്തികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam