ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി: കള്ളൻ വിജയൻ‍ ലേഖനം ഒഴിവാക്കി

JULY 19, 2026, 8:00 PM

തിരുവനന്തപുരം: വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി.

കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന പേരിൽ വിഎസിൻ്റെ ഓർമക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഞായറാഴ്ച സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വാരാന്ത പതിപ്പ് പുറത്തിറക്കിയിരുന്നില്ല.  കെവി സുധാകരൻ ഉൾപ്പെടെയുള്ളവർ എഴുതിയ ഓർമ്മക്കുറിപ്പുകൾ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓർമ്മക്കുറിപ്പുകൾ ഉള്ളത്. 

vachakam
vachakam
vachakam

കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം വാരാന്തപ്പതിപ്പിൽ ഉണ്ടായിരുന്നതാണ് പ്രശ്നത്തിന് കാരണം.

എന്നാൽ ഇന്ന് ഇറങ്ങിയ വാരാന്തപ്പതിപ്പിൽ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം ഇല്ല. തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് കള്ളൻ വിജയൻ പറഞ്ഞിരുന്നു. എന്നാൽ വാരാന്തപ്പതിപ്പിൽ നിന്നും ലേഖനം ഒഴിവാക്കുകയായിരുന്നു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam