തിരുവനന്തപുരം: മീൻ ഫ്രൈയിൽ ചത്ത അട്ട കണ്ടെത്തിയ സംഭവത്തെ തുടർന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കാന്റീൻ കോർപ്പറേഷൻ അടച്ചുപൂട്ടി. പരിശോധനയിൽ കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കാന്റീൻ നടത്തിപ്പുകാരോട് നേരിട്ട് ഹാജരാകാൻ കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി കാന്റീനിൽ നിന്ന് ചോറിനൊപ്പം മീൻ ഫ്രൈ പാഴ്സൽ വാങ്ങിയ ഒരു പൊലീസുകാരൻ, വീട്ടിലെത്തി ഭക്ഷണം തുറന്നപ്പോഴാണ് മീൻ ഫ്രൈയ്ക്കൊപ്പം ചത്ത അട്ട കണ്ടെത്തിയത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കാന്റീനിൽ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ കാന്റീൻ പൂട്ടാൻ ഉത്തരവിടുകയായിരുന്നു.
കാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെയും കൺട്രോൾ റൂമിലെയും ജീവനക്കാരുടെ പ്രധാന ആശ്രയമായതിനാൽ പലരും പരാതി ഉന്നയിക്കാൻ മടിച്ചിരുന്നുവെന്നാണ് സൂചന.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
