പത്തനംതിട്ട: മന്ത്രി കെ ബി ഗണേഷ്കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിസിസി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ അസീസിനാണ് നോട്ടീസ് നൽകിയത്.
അതേസമയം തലച്ചിറ വാർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അബ്ദുൾ അസീസിനെ നീക്കിയിട്ടുണ്ട്. അബ്ദുൾ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് ചക്കുവരക്കൽ മണ്ഡലം കമ്മിറ്റി. അബ്ദുൾ അസീസ് പാർട്ടി വിരുദ്ധ നടപടി ആവർത്തിക്കുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിന്‍റിന്‍റെ ആഹ്വാനം. മന്ത്രിക്കൊപ്പം പങ്കിട്ട വേദിയില്‍ വെച്ചാണ് കൊല്ലം വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്‍ അസീസ് വോട്ട് അഭ്യർത്ഥന നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
