പിണറായിയും പാർട്ടിയും ഭക്തരെന്ന് തെളിഞ്ഞുവെന്ന് വ്യക്തമാക്കി അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. ക്രൈസ്തവ ആചാര പ്രകാരം പിതാവിന്റെ ഭൗതിക ദേഹം സംസ്കരിക്കാൻ പാർട്ടി ഇടപടണമെന്നും ആശാ ലോറൻസ് ആവശ്യപ്പെട്ടു.
അതേസമയം സർക്കാർ ഭക്തിക്ക് ഉദാഹരണമാണ് ആഗോള അയ്യപ്പ സംഗമം. ആചാരപ്രകാരം സംസ്കരിക്കണമെന്നത് പിതാവിന്റെ അന്ത്യാഭിലാഷം. അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. പിണറായിക്ക് അയ്യപ്പനെ വണങ്ങാമെങ്കിൽ അപ്പനെ സംസ്കരിക്കുന്നതിലെന്ത് തടസ്സം. എം.എം. ലോറൻസിന്റെ അവകാശം സംരക്ഷിക്കാൻ ഇടപെടണമെന്നും ആശാ ലോറൻസ് പ്രതികരിച്ചു.
2024 സെപ്റ്റംബര്‍ 21-നാണ് എംഎം ലോറന്‍സ് അന്തരിക്കുന്നത്. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എംഎല്‍ സജീവന്റെയും പാര്‍ട്ടിയുടെയും തീരുമാനം. എന്നാല്‍ ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറന്‍സിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്