തിരുവനന്തപുരം: വ്യാജവാർത്തയിൽ പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പൊലീസ്.
വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പി കെ ശ്രീമതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു.
ആലക്കോട് സൈബർ പൊലീസാണ് പികെ ശ്രീമതിയുടെ മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി പ്രകാശന് റിപ്പോർട്ട് കൈമാറും. ഇന്ന് ഒൻപതരയോടെയാണ് ആലക്കോട് സൈബർ പൊലീസ് സംഘം ശ്രീമതിയുടെ വീട്ടിലെത്തുന്നത്.
വ്യാജപ്രചാരണത്തിൽ മനംനൊന്തു. വിഐപി ആരോപണം വന്നപ്പോൾ വേണ്ട വിധത്തിൽ പ്രതിരോധിക്കാനാളുണ്ടായില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
