പത്തനംതിട്ട: ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം.
തിരുവല്ലയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു.
പിണറായിയെ വിമർശിച്ചതിന് ഇനി ഡിവൈഎഫ്ഐയിൽ നിന്ന് 'കടക്ക് പുറത്ത് ' എന്ന് പറയരുതെന്നും ജില്ലാ സമ്മേളന പ്രതിനിധി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
