കൊച്ചി: ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്ക്കെതിരെ വിമര്‍ശനം.
കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞ് ഇന്നോവ കാറില്‍ ജയിലിലേക്ക് മടങ്ങുന്നതാണ് വീഡിയോ. വീഡിയോയ്ക്കെതിരെ വിമര്‍ശനം ശക്തമാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും വീഡിയോയ്ക്കെതിരെ രംഗത്തെത്തി.
'എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്' എന്ന് രാഹുല്‍ വിമര്‍ശിച്ചു.
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്