തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മക്കളായ അഹാന, ദിയ എന്നിവർ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും എതിരെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസ് ക്രൈംബ്രാഞ്ച് പിന്‍വലിക്കില്ല.
സ്ഥാപനത്തിലെ മോഷണം സ്ഥിരീകരിച്ചെങ്കിലും ജീവനക്കാരികൾ നൽകിയ പരാതി എഴുതിത്തള്ളേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുറ്റപത്രം നല്‍കും.
ജീവനക്കാരികളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ നിലനില്‍ക്കില്ല. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പിനും തെളിവില്ല. എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കും.
മറ്റ് ആക്ഷേപങ്ങളിലും അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളിട്ടു കുറ്റപത്രം നല്‍കാനാണു തീരുമാനം.
ദിയയുടെ ഫാന്‍സി ആഭരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്ന ആദ്യഘട്ടത്തിൽ 69 ലക്ഷം രൂപ തട്ടിച്ചുവെന്നു കൃഷ്ണകുമാര്‍ ജീവനക്കാരികള്‍ക്കെതിരെ പരാതി നൽകിയിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ചെന്ന ജീവനക്കാരികളുടെ പരാതി ഉയർന്നുവന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
