കണ്ണൂർ: കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്.
കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ആണ് സ്‌ഫോടനം. ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം.
സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻരാജിന്റെ കൈപ്പത്തി തകർന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം.
വിപിൻരാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.
പരിക്കേറ്റ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
