തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യാൻ വിപുലീകൃത സംസ്ഥാന സമിതി സെപ്ത്ബർ രണ്ടാം വാരത്തിൽ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണ.
സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനാ ഭാരവാഹികളെയുംപങ്കെടുപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ഏരിയ സെക്രട്ടറിമാർ പങ്കെടുക്കുന്ന കാര്യത്തിലും സംസ്ഥാന സമിതി തീരുമാനം എടുക്കും.
ഇന്നും നാളേയുമായി നടക്കുന്ന സംസ്ഥാന സമിതിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സെപ്തംബർ 11, 12, 13 തീയതികളിൽ കോഴിക്കോട് വച്ച് നടത്താനാണ് നിലവിലെ ധാരണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
