പത്തനംതിട്ട: ആന്റോ ആന്റണി എംപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിച്ച് സിപിഐഎം നേതാവ് എസ്. മനോജ്. കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ചെലവുകണക്കുകൾ സമർപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും മനോജ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എൻ.എം. രാജുവിൽ നിന്ന് പണം സ്വീകരിച്ചതായി എംപി സമ്മതിച്ചിട്ടുണ്ടെന്നും, എന്നാൽ കമ്മീഷന് നൽകിയ കണക്കുകളിൽ അത് ഉൾപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. പ്രധാന സാമ്പത്തിക ഇടപാടുകൾ മറച്ചുവെച്ചാണ് സത്യവാങ്മൂലം നൽകിയതെന്നുമാണ് ആരോപണം.
ഇതേ വിഷയത്തിൽ മനോജ് നേരത്തെ ജില്ലാകളക്ടർക്കും പരാതി നൽകിയിരുന്നു. കേരള കോൺഗ്രസ് നേതാവ് എൻ.എം. രാജു ഉയർത്തിയ ആരോപണങ്ങളാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ പക്കൽ നിന്ന് രണ്ട് കോടി രൂപ എടുത്തുവെന്നും, പിന്നീട് ആവശ്യപ്പെട്ടപ്പോൾ 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നുമാണ് രാജുവിന്റെ ആരോപണം.
ഇതിന് മറുപടിയായി ആന്റോ ആന്റണി എംപി, തെരഞ്ഞെടുപ്പ് സമയത്ത് സഹായമായി ഒരു ധനകാര്യ സ്ഥാപനത്തിലൂടെ പണം സ്വീകരിച്ചതായും പിന്നീട് ആവശ്യപ്പെട്ടതനുസരിച്ച് അത് തിരികെ നൽകിയതായും വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരില്‍ വയോധിക വീട്ടില്‍ മരിച്ച നിലയില്‍; ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി, കൊലപാതക സംശയം
ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; സ്വർണ്ണവിലയിൽ ഇടിവ്
പോളിംഗ് കണക്ക് വൈകുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
നിതിന്‍ രാജിന്റെ മരണം; അധ്യാപകർക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്ന് വി.