സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടി നേരിട്ട് നാണംകെട്ട മാത്യു കുഴൽനാടനെതിരായ പ്രതിഷേധത്തിനിടെ കുഴലപ്പം വിതരണം ചെയ്ത് സി പി ഐ എം. മൂവാറ്റുപുഴയിലെ എം എല്‍ എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ആയിരുന്നു കുഴലപ്പ വിതരണം.
സി എം ആർ എൽ കേസില്‍ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട മാത്യു കുഴല്‍നാടന്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിന് പിന്നാലെ മാത്യു കുഴല്‍നാടന്റെ കോലവും കത്തിച്ചു.
രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദി ആക്കരുത് എന്നും അത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്നും മാത്യു കുഴൽനാടനോട് രൂക്ഷമായ ഭാഷയിൽ സുപ്രീംകോടതി പറഞ്ഞിരുന്നു. പത്ത് ലക്ഷം രൂപ പിഴ ചുമത്തുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്