കോഴിക്കോട് മേയറെ മാറ്റണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

AUGUST 12, 2022, 10:15 AM

കോഴിക്കോട്: ബാലഗോകുലത്തിന്റെ വേദിയിലെത്തിയ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്.

അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി ഇക്കാര്യം സംസ്ഥാന കമ്മറ്റിയിലേക്ക് ശുപാര്‍ശ ചെയ്യാനും ജില്ലാ ഘടകം തീരുമാനിച്ചു. ബാലഗോകുലം വേദിയില്‍ ബീന ഫിലിപ്പ് നടത്തിയ പ്രസ്താവനകളും പിന്നീട് അതിനെ ന്യായീകരിച്ച് നടത്തിയ വാക്കുകളും പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ലെന്ന് യോഗം വിലയിരുത്തി. എളമരം കരീം എംപി പങ്കെടുത്ത യോഗത്തിലാണ് മേയറെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചന ഉണ്ടായത്.

നിലവില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനായ ഡോ. എസ് ജയശ്രീയെ മേയറാക്കണമെന്നാണ് സെക്രട്ടറിയേറ്റ് നിര്‍ദേശം. കോട്ടൂളി വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്.

vachakam
vachakam
vachakam

ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിത്.

മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam