തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തില്‍ മറ്റൊരു കരാര്‍ ലംഘനം ഉയര്‍ത്തി സിപിഐഎം. നിയമപരമായി എംഎസ്‌സിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വാങ്ങാന്‍ കഴിയില്ല.
കരാര്‍ അനുസരിച്ച് വിഴിഞ്ഞത്ത് ഇന്‍വെസ്റ്റ് ചെയ്യുന്ന കമ്പനി 250 കിലോമീറ്ററിലുള്ള മറ്റൊരു തുറമുഖത്തിലും നിക്ഷേപം നടത്താനാവില്ല എന്ന വ്യവസ്ഥയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
കരാറിലെ 5(9) വകുപ്പ് പ്രകാരമാണ് 250 കിലോമീറ്റര്‍ ചുറ്റളവിലുള്ള തുറമുഖത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വിഴിഞ്ഞത്തും പണം നിക്ഷേപിക്കാന്‍ കഴിയില്ല എന്ന വ്യവസ്ഥയുള്ളത്. എന്നാല്‍ വിഴിഞ്ഞത്ത് നിന്ന് 190 കിലോമീറ്റര്‍ ദൂരത്തുള്ള തൂത്തുകുടി തുറമുഖത്തില്‍ എംഎസ്‌സിക്ക് ടെര്‍മിനലുണ്ടെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ അഴകൊഴമ്പന്‍ പ്രസ്താവനകള്‍ നടത്തി കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
അദാനി ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ വി ഡി സതീശന്‍ അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോര്‍ ആല്‍വയുമായും എന്‍ഡിഎ നേതാക്കളുമായും മംഗലാപുരത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ബലത്തിലാകാമെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ മുന്നോട്ടു പോയ അദാനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
