വിദേശയാത്രയ്ക്ക് അനുമതി വേണം; എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതിയുടെ ഹര്‍ജി തളളി കോടതി 

JUNE 10, 2025, 6:05 AM

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി സുഹൈല്‍ ഷാജഹാന്റെ ഹര്‍ജി കോടതി തളളിയതായി റിപ്പോർട്ട്. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും വിദേശത്തേക്ക് യാത്ര പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തളളിയത്. 

അതേസമയം ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനും വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു വിധി.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ മുന്‍ സെക്രട്ടറിയാണ് സുഹൈല്‍ ഷാജഹാന്‍. 2024 ജൂലൈയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam