തിരുവനന്തപുരം : വീടുകളിലെ രോഗീപരിചരണത്തിനും പ്രസവ ശ്രുശ്രൂഷയ്ക്കും ആളെ തേടി അലയണ്ട! അതിനായി പുതിയ ആപ്പ് തന്നെ വരുന്നു.
ഇത്തരം ജോലികൾക്ക് പരിശീലനം സിദ്ധിച്ച സ്ത്രീകളെ ലഭ്യമാക്കുന്ന മൊബൈൽ ആപ്പുമായി സഹകരണ വകുപ്പിന്റെ ‘സഖി’ പദ്ധതി.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പദ്ധതി ആദ്യം തുടങ്ങുന്നത്. ഓരോ ജില്ലയിലും ഓരോ ജോലിയിലും 30 വനിതകൾക്കു വീതം പരിശീലനം നൽകും.
രോഗീപരിചരണത്തിന് ആയുഷ് വകുപ്പുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. 4 ജില്ലകളിലും പരിശീലനം പൂർത്തിയായിക്കഴിഞ്ഞാൽ ‘സഖി’ ആപ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം നൽകും.
സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഈ മൊബൈൽ ആപ്പിലൂടെ സ്ത്രീകളുടെ സേവനം ഉറപ്പാക്കാനും ഇതുവഴി സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കാനുമാണ് പദ്ധതി. പരിശീലനം ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴി സ്കൂട്ടറിനും മറ്റും വായ്പ നൽകുന്നതിനും ആലോചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്