കൊച്ചി: ഐ ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മർദം ശക്തമാക്കുന്നു. കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേർന്നു.
പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്ന് സൂചനകൾക്കിടയാണ് ഐ ഗ്രൂപ്പിൻറെ സമ്മർദ്ദനീക്കം.
അബിൻ വർക്കിയെ സംസ്ഥാന പ്രസിഡൻ്റ് ആക്കണം എന്ന് ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നിൽ വയ്ക്കാനാണ് തീരുമാനം. ഡിസിസി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ബിനു ചുള്ളിയിലിന്റെ പേര് സജീവമായി പരിഗണിക്കുന്നുണ്ട്. അതിൽ ഷാഫി പറമ്പിൽ പക്ഷത്തിന് എതിർപ്പില്ലെന്നാണ് സൂചന. കെ.സി. വേണുഗോപാൽ പക്ഷത്തോടൊപ്പം ഷാഫി പറമ്പിൽ ചേർന്നതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
