സ്വകാര്യ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി 

NOVEMBER 16, 2025, 10:20 PM

കൊല്ലം: കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി. 

അഞ്ചൽ മണ്ണൂർ സ്വദേശി ജോബിൻ ജോണിന്റെ മരണത്തിന് പിന്നാലെയാണ്  മെഡിസിറ്റി ആശുപത്രിക്ക് എതിരെ ജോബിൻ ജോണിന്റെ കുടുംബം പരാതിയുമായി രം​ഗത്ത് എത്തിയത്. 

വയറ്റിനുള്ളിലെ മുഴ നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് 39 കാരനായ ജോബിൻ ജോൺ ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ വിധേയനായിരുന്നു.

vachakam
vachakam
vachakam

ഡിസ്ചാർജിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ വേദന കൂടി. തുടർന്ന് കഴിഞ്ഞ ദിവസം യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിങ്ങിൽ രക്തക്കുഴൽ വീർക്കുന്ന സ്യൂഡോ അന്യൂറിസം എന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തി ചികിത്സ ആരംഭിച്ചെങ്കിലും മരിക്കുകയായിരുന്നു. 

എന്നാൽ രക്തക്കുഴൽ പൊട്ടുന്ന രോഗാവസ്ഥയിൽ ആയിരുന്നു ജോബിനെന്നും പരമാവധി ചികിത്സ ഉറപ്പാക്കിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

ആരോഗ്യ നില മോശമായിട്ടും യുവാവിന് മതിയായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കൊട്ടിയം പൊലീസിൽ പരാതി നൽകിയ കുടുംബം നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം.  പരാതി അടിസ്ഥാന രഹിതമാണെന്നും   ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam