'​കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര  റദ്ദാക്കി,  അഡ്വാൻസ് തുക തിരികെ നൽകാത്ത ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകണം'

NOVEMBER 12, 2025, 9:44 AM

​കൊച്ചി: ബാംഗ്ലൂർ-ഗോവ സ്റ്റഡി ടൂർ റദ്ദായതിനെ തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ നൽകാതിരുന്ന ടൂർ ഓപ്പറേറ്റർ 1.25 ലക്ഷം രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 

തേവര, ​സെക്രഡ് ഹാർട്ട് കോളേജ് വിദ്യാർത്ഥിയായ ഹെലോയിസ് മാനുവൽ എറണാകുളം കലൂരിൽ പ്രവർത്തിക്കുന്ന ബി.എം ടൂർസ് &  ട്രാവൽസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

​ബി.എസ്.സി. (ഫിസിക്സ്) വിദ്യാർത്ഥിയായ പരാതിക്കാരനും, 37 സഹപാഠികൾക്കും മൂന്ന് അധ്യാപകർക്കുമൊപ്പം 2023 ഫെബ്രുവരി 22 മുതൽ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും  സ്റ്റഡി ടൂർ പോകാൻ ടൂർ ഓപ്പറേറ്ററായ എതിർ കക്ഷിയെ സമീപിച്ചു. 

vachakam
vachakam
vachakam

​41 പേർക്കായുള്ള ആകെ യാത്രാച്ചെലവ് 2,07,000/- രൂപയായിരുന്നു. അധ്യാപകർക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു.  

ഇത്പ്രകാരം ​പരാതിക്കാരൻ 1,00,000/- രൂപ ടൂർ ഓപ്പറേറ്റർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഡ്വാൻസായി കൈമാറി.  

​എന്നാൽ, ഇന്ത്യൻ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങുകയും, ബദൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ ടൂർ പൂർണ്ണമായും റദ്ദാക്കുകയും ചെയ്തു.  

vachakam
vachakam
vachakam

​അഡ്വാൻസ് തുക 2023 ജൂൺ മാസത്തിൽ തിരികെ നൽകാമെന്ന് ടൂർ ഓപ്പറേറ്റർമാർ സമ്മതിച്ചിരുന്നുവെങ്കിലും, നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകിയില്ല.  ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി, എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. 

സേവനം നൽകാത്തതിനാൽ, ​പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും അത് ചെയ്യാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സേവനത്തിലെ ന്യൂനതയും  അന്യായമായ വ്യാപാര രീതിയുമാണ്.  

​ഒരു കൂട്ടം വിദ്യാർത്ഥികളുടെ വിശ്വാസത്തെയാണ് ടൂർ ഓപ്പറേറ്റർമാർ വഞ്ചിച്ചത്. യാത്രാ തടസ്സം ഉണ്ടായപ്പോൾ പണം ഉടൻ തിരികെ നൽകുക എന്നതായിരുന്നു  പ്രാഥമിക നിയമപരമായ ബാധ്യത. എതിർ കക്ഷിയുടെ  ദീർഘമായ നിശബ്ദത  വിദ്യാർത്ഥിയെ കോടതി വ്യവഹാരത്തിലേക്ക് കൊണ്ടെത്തിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

vachakam
vachakam

​വിദ്യാർത്ഥിയിൽ നിന്നും അഡ്വാൻസായി വാങ്ങിയ ​ഒരു ലക്ഷം രൂപ തിരികെ നൽകണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 25000 /- രൂപയും  45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക്  ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വ. എം.ജെ ജോൺസൺ  ഹാജരായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam