മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ വീണ്ടും സൗബിനെതിരെ സഹനിര്‍മാതാവ് സിറാജ് വലിയ തുറ രംഗത്ത്. മുടക്ക് മുതലിന് പുറമേ 40 % ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സൗബിന്‍ പണം വാങ്ങിയത് എന്നും ലാഭം പോയിട്ട് മുടക്ക് മുതല്‍ പോലും മുഴുവന്‍ ലഭിച്ചില്ലെന്നാണ് സിറാജ് ആരോപിക്കുന്നത്.
അതേസമയം മുടക്കു മുതലില്‍ മാത്രം 50 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. താന്‍ നല്‍കിയ പണം ഉപയോഗിച്ചാണ് സൗബിന്‍ സിനിമ നിര്‍മിച്ചത്. സൗബിന്റെ ഒരു രൂപ നിര്‍മാണത്തിനായി ചിലവഴിച്ചിട്ടില്ല. സൗബിന്‍ തന്നോട് വലിയ ചതിയാണ് ചെയ്തതെന്നും സൗബിനെതിരെ പരമാവധിതെളിവുകള്‍ പൊലീസിന് കൈമാറിയതായും സിറാജ് വലിയതുറ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്