തൃശൂർ: വടക്കാഞ്ചേരിയില്‍ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഈ കൂട്ടത്തല്ല് നടന്നത്.
ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്.
ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകർക്കുകയും ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘർഷം.
നേരത്തെ മുതൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ തമ്മിൽ പോരുള്ള സ്ഥലമായിരുന്നു വടക്കാഞ്ചേരി. സംഭവത്തിൽ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പിജി ജയദീപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്