ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൈരവന്‍ തെയ്യത്തിന്റെ രൂപം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയപ്പോഴാണ് മുഖ്യമന്ത്രി തെയ്യത്തിന്റെ രൂപം നൽകിയത്.
അതേസമയം ക്ഷിപ്ര പ്രസാദിയും ഉഗ്ര മൂർത്തിയുമായ ശിവൻ ബ്രഹ്മാവിന്റെ ശിരസറുത്ത പാപം തീർക്കാനായി കപാലവുമായി ഭിക്ഷയ്ക്കിറങ്ങിയ ശിവസങ്കല്പമാണ് ഭൈരവമൂർത്തിയ്ക്ക് ഉള്ളത്. ശിവ സങ്കല്പത്തിലുള്ള ഈ ഭൈരവന്റെ പേരിലുള്ള ഒരു തെയ്യമാണ് ഭൈരവൻ.
ചീരാളനെന്ന നാമത്തിൽ ചോയിയാർ മഠത്തിൽ ചോയിച്ചി പെറ്റ മകനാണ് ഭൈരവൻ എന്നാണ് വൈഷ്ണവ സങ്കൽപ്പം. അങ്ങനെ ഇരിക്കെ, പണ്ടൊരുനാൾ ഭൈരവനെ അറുത്ത് കറി വെച്ച് യോഗികൾക്ക് വിളമ്പിയെന്നും യോഗിമാർ ചീരാല എന്ന് ഉരുവിട്ടപ്പോൾ വിളമ്പിയ മാംസകഷണങ്ങൾ തുള്ളിക്കളിച്ചെന്നുമാണ് ഐതീഹ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
