തിരുവനന്തപുരം: ആര്‍.എസ്.എസ്സിനെ നേരിട്ടതിന്റെ ഫലമായി ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ്സിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല. ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനല്‍കി എന്ന് പരസ്യമായി പറഞ്ഞത് കെപിസിസി പ്രസിഡന്റാണ്. തലശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് തങ്ങള്‍ക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന വിവാദം ചര്‍ച്ചയാകുമ്പോഴാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇതാദ്യമായി മൗനം വെടിഞ്ഞത്. ആര്‍.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ പിണറായി എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
'ആര്‍.എസ്.എസ് ശാഖയ്ക്ക് ഞാന്‍ കാവല്‍ നിന്നു എന്ന് പറഞ്ഞ രാഷ്ട്രീയ നേതാവാര് മറന്നുപോയോ വലിയ അഭിമാനപുരസരമല്ലേ നാടിനോട് അത് വിളിച്ചുപറഞ്ഞത്. ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കുന്ന ആര്‍.എസ്.എസ്സുകാരനെ നമുക്ക് മനസിലാക്കാം. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതാവാണല്ലോ. എന്തേ സൗകര്യപൂര്‍വ്വം അത് മറക്കുന്നതെന്നും പിണറായി ചോദിച്ചു.
'ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനല്‍കി എന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. ആര്‍ക്കാണ് ആര്‍.എസ്.എസ്. ബന്ധം. തലശ്ശേരി കലാപകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ കാവല്‍ നിന്നിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ വരുന്ന ഈ സംഘപരിവാരുകാരെ നേരിടുന്നതിന് വേണ്ടി. അവരില്‍ നിന്ന് ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി. തലശ്ശേരി കലാപത്തില്‍ പലതും പലര്‍ക്കും നഷ്ടപ്പെട്ടു. ആഭരണം നഷ്ടപ്പെട്ടു, പണം നഷ്ടപ്പെട്ടു, വീട് നഷ്ടപ്പെട്ടു ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമായിരുന്നു സഖാവ് യു.കെ കുഞ്ഞിരാമന്റെ ജീവന്‍. അത് ഈ സംഘപരിവാറുകാരെ തടയാന്‍ നിന്നതിന്റെ ഭാഗമായിട്ടാണ്. അവര്‍ ചെയ്തത് ആര്‍.എസ്.എസ്സിന്റെ ശാഖയ്ക്ക് സംരക്ഷണം നല്‍കലായിരുന്നെന്നും പിണറായി പറഞ്ഞു.
അതേസമയം പ്രസംഗത്തില്‍ എവിടെയും എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച എന്തിനായിരുന്നുവെന്നതിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്