സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിൽ പരിഭവം പ്രകടിപ്പിച്ച് രമേശ്   ചെന്നിത്തല 

JUNE 26, 2025, 1:03 AM

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിൽ  പരിഭവം പ്രകടിപ്പിച്ച്  കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

തന്റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചു. അന്ന് തന്നെയാരും ക്യാപ്ടൻ ആക്കിയില്ലെന്നും  ചെന്നിത്തല പറഞ്ഞു. 

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് നന്നായി പ്രവർത്തിച്ചുവെന്നും  ചെന്നിത്തല പറയുന്നു. ഒറ്റക്കെട്ടായി നിന്നാൽ ഏത് സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂർ പാഠം. 

ലീഗിനും തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും ബിഗ് സല്യൂട്ട് നൽകുന്നു. ഇടത് സർക്കാരിന് കിട്ടിയത് വലിയ പ്രഹരമാണ്. ലീഗ് ഷൗക്കത്തിനെ സ്വന്തം സ്ഥാനാർഥിയായി കണ്ടു. ആർഎസ്എസ് വോട്ട് പിടിച്ചത് സ്വരാജാണ്.

നിലമ്പൂരിൽ സർക്കാർ വിരുദ്ധ വികാരം അലയടിച്ചു. ഭരണമാറ്റത്തിന്റ കേളി കൊട്ട് നിലമ്പൂരിൽ ഉയർന്നുവെന്നും ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam