‘സ്വാമിയേ ശരണം അയ്യപ്പാ’; റോഡിൽ തേങ്ങ ഉടച്ച് പിറന്നാൾ ആഘോഷിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

MARCH 1, 2026, 11:45 PM

കോട്ടയം: റോഡിൽ തേങ്ങ ഉടച്ച് ‘സ്വാമിയേ ശരണം അയ്യപ്പാ’ വിളിച്ച് അവിടെ തന്നെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ചാണ്ടി ഉമ്മൻ. ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ നാല്പതാം പിറന്നാൾ.

റോഡ് ഉദ്ഘാടന ചടങ്ങിനിടെയാണ് ലളിതമായ രീതിയിൽ പിറന്നാൾ ആഘോഷം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ പോൾ, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ.ബി. ഗിരീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, കഴിഞ്ഞ ദിവസം എംഎൽഎ ഓഫീസിലേക്ക് എൻഡിഎ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി മാർച്ച് നടത്തിയപ്പോഴുണ്ടായ സംഭവവും ശ്രദ്ധേയമായി. പ്രതിഷേധത്തിനായി എത്തിയ പ്രവർത്തകരുമായി ചാണ്ടി ഉമ്മൻ സൗഹൃദപരമായി സംസാരിക്കുകയും ചിരിച്ചും കുശലം പറഞ്ഞും അവരെ തിരിച്ചയക്കുകയും ചെയ്തു. നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയാണ് പ്രവർത്തകരെ പറഞ്ഞയച്ചതെന്ന് ആണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam