കുന്ദമംഗലം: വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും കയ്യേറ്റം ചെയ്യപ്പെടാതിരിക്കാനും ജാഗ്രത വേണമെന്നും വഖ്ഫിന്റെ ഉദ്ദേശ്യത്തിനനുസരിച്ച് വിനിയോഗിക്കാൻ ശ്രദ്ധിക്കണമെന്നും മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി. കേന്ദ്ര വഖ്ഫ് പോർട്ടലായ ഉമീദിൽ വഖ്ഫ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനും അപ്‌ലോഡിങ് പ്രക്രിയ സുഗമമാക്കുന്നതിനുമായി മർകസിൽ നടത്തിയ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം വഹിക്കുന്നവർ വഖ്ഫ് നിയമത്തെ കുറിച്ച് കൃത്യമായ പരിജ്ഞാനം നേടണമെന്നും അദ്ദേഹം പറഞ്ഞു.
മർകസ് ലീഗൽ ഡിപ്പാർട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശിൽപശാലയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം വി.പി.എം ഫൈസി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ.കെ. മുസ്തഫ സഖാഫി, അഡ്വ. സൈഫുദ്ദീൻ സഖാഫി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. അഡ്വ. മുഹമ്മദ് ശരീഫ്, മുഹമ്മദലി സഖാഫി വള്ളിയാട്, വി.എം. റശീദ് സഖാഫി, ഷമീം കെ.കെ, അക്ബർ ബാദുഷ സഖാഫി, അബ്ദുലത്തീഫ് സഖാഫി എന്നിവർ പെരുമുഖം സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
