മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി ഒളിവിൽ തന്നെ; അന്വേഷണം ശക്തമാക്കി വനംവകുപ്പ് 

MARCH 1, 2026, 9:25 PM

തിരുവനന്തപുരം: സംരക്ഷിത ജീവിവർഗത്തിൽപ്പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവിൽ തുടരുന്നു. സംഭവത്തെ തുടർന്ന് വനംവകുപ്പ്   പരുത്തിപ്പള്ളി റേഞ്ച് കേസ് രജിസ്റ്റർ ചെയ്തു.

കേസിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ വെള്ളനാട് പഞ്ചായത്തിൽ എത്തി ശശിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. സംഭവം നടന്ന ദിവസത്തുതന്നെ ഒളിവിൽ പോയ ശശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

ഫെബ്രുവരി 28 മുതൽ പങ്കെടുക്കേണ്ടിരുന്ന പൊതുപരിപാടികളിലും അദ്ദേഹം ഹാജരായിട്ടില്ല. ശശിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam