കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീന്‍ ബാബുആത്മഹത്യ ചെയ്തതെന്നാണ് റിപോർട്ടുകൾ.
ദിവ്യ രാജിവയ്ക്കണമെന്നും, ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിനന്റെ ആവശ്യം. ദിവ്യക്കെതിരെ നടപടി വേണമെന്നാണ് നവീന്റെ വീട്ടുകാരുടെയും ആവശ്യം.
ഇതാദ്യമായി അല്ല കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാൻ മുറവിളി ഉയരുന്നത്.
2016ലെ കുട്ടിമാക്കൂലിൽ ദളിത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ സ്പീക്കറുമായ എ.എൻ.ഷംസീറിനെതിരെയും പി.പി.ദിവ്യക്കുമെതിരെ കേസ് എടുത്തിരുന്നു. ദിവ്യ അന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എൻ.രാജന്റെ മകൾ അഞ്ജന ഡിവൈഎഫ്ഐ നേതാക്കൾ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് കേസ്. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോടതിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്