കോഴിക്കോട്: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെഎസ്.യു പ്രവർത്തകൻറെ കഴുത്ത് മുറുക്കിയ സംഭവത്തിൽ ഡിസിപിക്കെതിരെ വളരെ വലിയ തോതിൽ വിമർശനങ്ങൾ വന്നിരുന്നു. വിമർശനത്തിന് പിന്നാലെ വധഭീഷണിയും വന്നിരുന്നു.
ഡിസിപിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പന്ത്രണ്ട് സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാന സൈബർ സെക്യൂരിട്ടി ഹൈട്ടെക്ക് സെല്ലിൻറെ പരാതിയിൽ ഡിജിപിയാണ് കേസ്സെടുക്കാൻ നിർദ്ദേശിച്ചത്.തുടർന്നാണ് നടക്കാവ് പൊലീസ് കേസ്സ് എടുത്തത്. 12 അക്കൗണ്ടുകളെ കുറിച്ച് സൈബർ സെല്ലിൻറെ സഹായത്തോടെ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി
12 കോൺഗ്രസ്സ് അനുകൂല സമൂഹമാധ്യമങ്ങളുടെ അഡ്മിൻമാർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി 153, 506 വകുപ്പുകൾ ചേർത്താണ് കേസ്സ്.
കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ഈ വകുപ്പുകൾ. നവകേരള സദസ് കോഴിക്കോട് നടന്ന നവംമ്പർ 25 നാണ് എരഞ്ഞിപ്പാലത്ത് വെച്ച് യൂത്ത് കോൺഗ്രസ്സ് - കെഎസ്.യു പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് .
ഇത് തടയുന്നതിനിടെയാണ് ഡിസിപി കെ.ഇ ബൈജു കെ.എസ്.യു പ്രവർത്തകനായ ജോയൽ ആൻറണിയുടെ കഴുത്തിൽ കൈമുറുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്