കോഴിക്കോട്: അഖിലേന്ത്യാ പണിമുടക്കിനെ പരിഹസിക്കുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസുമായി കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലർ. 'കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ പണിമുടക്ക് നടന്നു', എന്നായിരുന്നു പരിഹാസം.
അതേസമയം കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തിലിരുന്നയാളാണ് കാലിക്കറ്റ് വി സി പി രവീന്ദ്രനാഥ് എന്നാണ് ലഭിക്കുന്ന വിവരം. പണിമുടക്കിനെ പരിഹസിക്കുന്ന വീഡിയോയും കാര്‍ട്ടൂണുമാണ് രവീന്ദ്രനാഥ് പങ്കുവെച്ചത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറായിരുന്നു പണിമുടക്ക്. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്ക് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
