തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ മലയാളിയുടെ ആറ് കോടിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ വ്യവസായി അനിൽ തമ്പി പിടിയിൽ.
ചെന്നൈയിൽ നിന്നാണ് അനിലിനെ പിടികൂടിയത്. പ്രതി മാസങ്ങളായി ഒളിവിലായിരുന്നു. കേസിൽ കോൺഗ്രസ് നേതാവ് മണികണ്ഠൻ അടക്കം മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
മണികണ്ഠനായിരുന്നു വ്യാജരേഖ ചമച്ച് നല്‍കിയതെന്നാണ് പൊലീസ് പറയുന്നു. ഡോറ അസ്റിയ എന്ന വിദേശമലയാളിയുടെ 10 സെന്‍റ് സ്ഥലവും വീടുമുണ്ടായിരുന്നു.ഇതാണ് അയല്‍വാസി കൂടിയായ അനില്‍ തമ്പി സ്വന്തമാക്കാന്‍ ശ്രമിച്ചത്.
ഇത് തട്ടിയെടുക്കാന്‍ വേണ്ടി ഡോറയുടെ മുഖസാദൃശ്യമുള്ള ഒരാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്.
ഡോറയുടെ ബന്ധു ഭൂമിയുടെ കരമടക്കാനായി എത്തിയപ്പോഴാണ് ഭൂമി തട്ടിയെടുത്ത വിവരം അറിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
