തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം തിരിച്ചുപോകുന്നത് വൈകും

JUNE 16, 2025, 12:03 AM

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിൻറെ തിരിച്ചുപോക്ക് വൈകുന്നു. 

യുദ്ധവിമാനത്തിന് തിരിച്ചുപോകുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതിയും നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളെ തുടർന്ന് വിമാനം തിരിച്ചുപോകുന്നത് വൈകുമെന്നാണ് ഇപ്പോൾ അധികൃതർ അറിയിക്കുന്നത്.

സാങ്കേതിക കാരണങ്ങളെ തുടർന്നാണ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. വിമാനം പറത്തിയ പൈലറ്റ് ഇന്നലെ തിരികെ പോയിരുന്നു. 

vachakam
vachakam
vachakam

പകരം പൈലറ്റിനെ ഇന്നലെ വൈകിട്ട് തന്നെ ഹെലികോപ്ടർ മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി 9.30 നായിരുന്നു അടിയന്തര ലാൻഡിംഗ്. യുദ്ധക്കപ്പലിൽ നിന്ന് പരിശീലനത്തിനായി പുറപ്പെട്ട വിമാനത്തിൽ ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് എമർജിൻസി ലാൻഡിംഗ് വേണ്ടി വന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam