കോഴിക്കോട്: മർകസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ ബ്രിഡ്ജ് കോഴ്‌സിന് ആരംഭം കുറിച്ചു. നവാഗതർക്കായി സംഘടിപ്പിക്കുന്ന ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ബ്രിഡ്ജ് കോഴ്‌സിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് നിർവ്വഹിച്ചു.
രണ്ടാം ദിവസം 'ബിൽഡ് യുവർ വിഷൻ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെഷനിൽ കരിയർ കോച്ച് സി.കെ.എം. റഫീഖ് ക്ലാസ്സെടുത്തു.
മർകസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സാലിഹ് ഒ അധ്യക്ഷത വഹിച്ചു. ഫാസിൽ നൂറാനി, ഷമീർ മലപുറം, ഹസനുൽ ബസരി പി.കെ, നിഖിൽ ദേവ്, ഷജിത് കെ.പി, അഖിന, നൂർജഹാൻ, ഷിംന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
