പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചു; കാസർഗോഡ് ബോവിക്കാനം എയുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം

JULY 1, 2024, 12:52 PM

കാസർകോട്: ബോവിക്കാനം എയുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം ഉണ്ടായതായി പരാതി. സാമൂഹിക വിരുദ്ധർ കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. 

ഇന്ന് രാവിലെ അധ്യാപകർ സ്കൂളിൽ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്. സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സിൽ തന്നെ സൂക്ഷിക്കുന്ന പതിവ് ഉണ്ട്. 

ജനൽ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം അതിക്രമത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam