കേരളത്തിൽ വൈകാതെ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും

FEBRUARY 12, 2024, 3:10 PM

തിരുവനന്തപുരം: കേരളത്തിൽ ഉടനെ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദൻ.

എൽഡിഎഫിനെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന സമയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ് എല്ലാവരിലും എത്തിക്കാനാണ് ശ്രമം. പിണറായി സർക്കാരിന് ഭരിക്കാൻ അറിയില്ല. അതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നത്. മസാലബോണ്ട് പോലുള്ള വിപരീത നയങ്ങളാണ് കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം. കേന്ദ്രസർക്കാരിൻ്റെ ധനസഹായം ഇല്ലായിരുന്നെങ്കിൽ കേരളം പട്ടിണിയിലാകുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

ബ്രാൻഡിംഗാണ് കേന്ദ്രം നടത്തുന്നതെന്നതാണ് പിണറായിയുടെ വാദം. കേന്ദ്രം ബ്രാൻഡിംഗ് നടത്തിയാൽ കൃത്യമായ കണക്ക് സംസ്ഥാനത്തിന് കൊടുക്കേണ്ടി വരുമെന്നും, മോദിയുടെ അരി പിണറായിയുടെ പടം വെച്ച് കൊടുക്കാനാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങൾ പറയുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam