കോട്ടയം: സംസ്ഥാനത്ത് ഈ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളുണ്ടായ മേഖലയാണ് ആരോഗ്യ മേഖലയെന്ന് മന്ത്രി വീണാ ജോർജ്.
വസ്തുതാ വിരുദ്ധമായ രീതിയിൽ ബോധപൂര്‍വമായി ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.
ഇതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷമാണെന്നും വീണാ ജോർജ്ജ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ തയ്യാറാവണമെന്നും തുറന്ന സംവാദത്തിലേക്ക് കടക്കണമെന്നും വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
മെഡിക്കൽ കോളേജിലെ കെട്ടിടം വീണുണ്ടായ മരണത്തിൽ പ്രതികരിക്കവെയായിരുന്നു വീണാ ജോർജിൻ്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
