തൃശൂര്‍: ബെംഗളൂരുവിൽ തൃശൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ സ്ഥിരം അക്രമസ്വഭാവക്കാരനെന്ന് കണ്ടെത്തൽ. ഇയാൾക്കെതിരെ മുൻപ് തന്നെ നിരവധി കേസുകൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
2024 ഒക്ടോബറിൽ കൊച്ചിയിലെ മൃഗാശുപത്രിയിൽ അക്രമം നടത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിലും, കൊക്കെയ്ന്‍ കൈവശം വെച്ചതിനും ഇയാൾ പൊലീസ് പിടിയിലായിരുന്നു. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണൻ ദുബായിൽ ഐടി ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു. സഹപ്രവർത്തകരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ജയിലിലായ ഇയാൾ ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ ആക്രമണത്തിൽ ഇന്നലെ മരിച്ചത് വാടാനപ്പള്ളി സ്വദേശിനിയായ സുനിത (47)യാണ്. തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു.
തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തിവന്ന സുനിത, ബെംഗളൂരുവിൽ സമാനമായ ജോലിയ്ക്കുള്ള പരസ്യം കണ്ടാണ് പോയത്. 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് യാത്ര. ഏപ്രിൽ 17നാണ് ബന്ധുക്കളോടൊപ്പം ബെംഗളൂരുവിലെത്തിയത്.
സംഭവ ദിവസം ദീപക് ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുനിതയെ ഇയാൾ നെഞ്ചിൽ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് തൃശൂരിലേക്ക് എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേയ് 3നാണ് ആക്രമണം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
